ഹിരോഷിമാ ദിനം
ആഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ശാന്തിസ്തൂപത്തില്‍ ലോകസമാധാനത്തിനായി കുട്ടികളും അധ്യാപകരും പുഷ്പാര്‍ച്ചന നടത്തി . മണ്‍ചെരാതുകള്‍ കൊണ്ട് തീര്‍ത്ത
വെള്ളരിപ്രാവുകള്‍ മനസ്സുകളില്‍ ശാന്തിയുടെ വെളിച്ചം നിറച്ചു . പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് പി.ടി.എ പ്രസിഡണ്ട് ശ്രീ . പ്രഭാകരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു . പ്രിന്‍സിപ്പാള്‍ ശ്രീ .വി .ടി . കുഞ്ഞിരാമന്‍ സ്വാഗതം
പറഞ്ഞു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ജൂനിയര്‍ റെഡ്ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് അധ്യാപകരായ മിനീഷ് ബാബു ,സി .വിജയന്‍ ,ഒ.കെ. ഷിജു , ബിന്ദു .കെ എന്നിവര്‍ നേതൃത്വം
നല്കി .
Comments
Post a Comment