Posts

Showing posts from 2014

സാഹിത്യോത്സവം 2014

Image

വിദ്യാരംഗം സാഹിത്യോത്സവം

           വിദ്യാര്‍ത്ഥികളില്‍ കലാസാഹിത്യാഭിരുചികള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ദേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ കാസറഗോഡ് ഉപജില്ലാ സാഹിത്യോത്സവം 25/11/2014 ന് ജി വി എച് എസ് എസ് ഇരിയണ്ണി യില്‍ വച്ച് നടത്തപ്പെടുകയാണ് . രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബി .എം.പ്രദീപ് നിര്‍വ്വഹിക്കും. സാഹിത്യകാരന്‍ ശ്രീ .പ്രകാശന്‍ കരിവെള്ളൂര്‍ മുഖ്യാതിഥിയായിരിക്കും .

പഠനയാത്ര

Image
     നവംബര്‍ 4ന് രാത്രി പുറപ്പെട്ട്  7 ന് രാവിലെ തിരിച്ചെത്തിയ മൈസൂര്‍ - ബാംഗ്ളൂര്‍ വണ്ടര്‍ലാ പഠന -വിനോദയാത്രയില്‍ 56 കുട്ടികളും അധ്യാപകരും മദര്‍ പി. ടി എ അംഗങ്ങളും പങ്കെടുത്തു .

മോട്ടിവേഷന്‍ ക്ലാസ്സ്

Image
STEPS പരിപാടിയുടെ ഭാഗമായി പത്താംതരം വിദ്യാര്‍ത്ഥികള്‍ക്കായി 10/10/2014 ന് മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു . ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ ബേത്തൂര്‍പാറയിലെ അധ്യാപകരായ രാധാകൃഷ്ണന്‍ , രജനി .പി.വി എന്നിവര്‍ ക്ലാസ്സെടുത്തു .

സ്വച്ഛ് ഭാരത് - സ്കൂള്‍ പരിസരശുചീകരണം

Image
ഗാന്ധിജയന്തിയോടനുബന്ധിച്ച്  ശാസ്ത്ര - ഭാഷാ - ഇക്കോ  ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂളും പരിസരവും ശുചീകരിച്ചു .

പൂന്തോട്ടം നിര്‍മ്മിച്ചു

Image
സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍  04/10/2014 ന് നടന്ന പൂന്തോട്ട നിര്‍മ്മാണം സീനിയര്‍ അസിസ്റ്റന്റ്  ശ്രീ.വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു . സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍ ,അധ്യാപകരായ മിനീഷ് മാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ സമീപം .

സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം

Image
     ജി വി ​എച് എസ് എസ് ഇരിയണ്ണി സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം 25/09/2014 ഉച്ചയ്ക്ക് 2മണിക്ക് സ്കൂള്‍ പി ടി എ പ്രസിഡണ്ട് ശ്രീ . പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു . പ്രിന്‍സിപ്പാള്‍ ശ്രീ . വി. ടി .കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷനായ യോഗത്തില്‍ സന്തോഷ് മാസ്റ്റര്‍ സ്വാഗതവും മിനീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു . സീനിയര്‍ അസിസ്ററന്റ് ശ്രീ. ജയചന്ദ്രന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു .

മംഗള്‍യാന്‍ വിജയാഘോഷം

Image
മംഗള്‍യാന്‍ വിജയാഘോഷത്തിന്റെ ഭാഗമായി മധുരപലഹാരം വിതരണം ചെയ്തു . ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ നേട്ടം കുട്ടികള്‍ക്ക് ആവേശവും പ്രചോദനവുമായി .

ഓണാഘോഷം

Image
            ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം , കായിക മത്സരങ്ങള്‍ ,കമ്പവലി തുടങ്ങി വിവിധ പരിപാടികള്‍ നടത്തപ്പെട്ടു .തുടര്‍ന്ന്  ഓണസദ്യയും മത്സരവിജയികള്‍ക്ക് സമ്മാനദാനവും നടന്നു .

കെടടിടോദ്ഘാടനം നിര്‍വ്വഹിച്ചു

Image
എന്‍ഡോസള്‍ഫാന്‍ പാക്കേജ്  നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടം ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക്  കാസറഗോഡ്  എം പി ശ്രീ .പി .കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉദുമ എം എല്‍ എ ശ്രീ കെ കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി .ഭവാനി (മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) സ്വാഗതം പറഞ്ഞു . രാഷ്ട്രീയ - സാമൂഹ്യ - ഭരണ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടി പൊതുജനങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ദേയമായി .ജനറല്‍ ക​ണ്‍വീനര്‍ ശ്രീ .വി .ടി .കുഞ്ഞിരാമന്‍  (പ്രിന്‍സിപ്പാള്‍ ,ജി വി എച് എസ് എസ് ഇരിയണ്ണി )നന്ദി രേഖപ്പെടുത്തി .

സ്വാതന്ത്ര്യദിനാഘോഷം

Image
സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു .രാവിലെ പ്രിന്‍സിപ്പാള്‍ ശ്രീ.വി .ടി . കുഞ്ഞിരാമന്‍ ദേശീയപതാകയുയര്‍ത്തി ‍.ശ്രീ .ചന്ദ്രന്‍ മുരിക്കോളി (പ്രിന്‍സിപ്പാള്‍,ഹയര്‍ സെക്കന്ററി വിഭാഗം) സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ശ്രീ . പ്രഭാകരന്‍ ആശംസകള്‍ നേര്‍ന്നു .സ്വാതന്ത്ര്യദിന ക്വിസ് മത്സരം , ദേശഭക്തിഗാനം ,സംഗീത-നൃത്തശില്പം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു . പായസം വിതരണം ചെയ്തു .

കെട്ടിടോദ്ഘാടനം

എന്‍ഡോസള്‍ഫാന്‍ പാക്കേജ്  നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടം ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക്  കാസറഗോഡ്  എം പി ശ്രീ .പി .കരുണാകരന്‍ ഉദ്ഘാടനം ചെയ്യും . ചടങ്ങില്‍ ഉദുമ എം എല്‍ എ ശ്രീ കെ കുഞ്ഞിരാമന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ. പി ശ്യാമളാദേവി എന്നിവര്‍ സംബന്ധിക്കും . ഇതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .ബി എം പ്രദീപ്  സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു . സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി .ഭവാനി (മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജനറല്‍ ക​ണ്‍വീനര്‍ ശ്രീ .വി .ടി .കുഞ്ഞിരാമന്‍  (പ്രിന്‍സിപ്പാള്‍ ,ജി വി എച് എസ് എസ് ഇരിയണ്ണി ),കണ്‍വീനര്‍മാര്‍ ശ്രീ .ചന്ദ്രന്‍ മുരിക്കോളി (ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ,  ജി വി എച് എസ് എസ് ഇരിയണ്ണി), ശ്രീ.കുഞ്ഞിക്കേളു നായര്‍ (ഹെഡ്മാസ്റ്റര്‍, ജി എല്‍ പി എസ് ഇരിയണ്ണി) .പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചു .

സാക്ഷരം

Image
സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം 06/08/2014 ന്  ഉച്ചയ്ക്കുശേഷം 3മണിക്ക് പി .ടി .എ . പ്രസിഡണ്ട് ശ്രീ. പ്രഭാകരന്‍ നിര്‍വ്വഹിച്ചു . ശ്രീമതി രമ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ . വി.ടി . കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു . ശ്രീ .ബിജു മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു . കൃത്യം 3.30 ന് തന്നെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ക്ളാസ്സ് ആരംഭിച്ചു.

ഹിരോഷിമാ ദിനം

Image
                         ആഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ശാന്തിസ്തൂപത്തില്‍ ലോകസമാധാനത്തിനായി കുട്ടികളും അധ്യാപകരും പുഷ്പാര്‍ച്ചന നടത്തി . മണ്‍ചെരാതുകള്‍ കൊണ്ട് തീര്‍ത്ത വെള്ളരിപ്രാവുകള്‍ മനസ്സുകളില്‍ ശാന്തിയുടെ വെളിച്ചം നിറച്ചു . പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് പി.ടി.എ പ്രസിഡണ്ട് ശ്രീ . പ്രഭാകരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു . പ്രിന്‍സിപ്പാള്‍ ശ്രീ .വി .ടി . കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ജൂനിയര്‍ റെഡ്ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍  നടന്ന ചടങ്ങുകള്‍ക്ക് അധ്യാപകരായ മിനീഷ് ബാബു ,സി .വിജയന്‍ ,ഒ.കെ. ഷിജു , ബിന്ദു .കെ എന്നിവര്‍ നേതൃത്വം നല്കി .

പ്രേംചന്ദ് ജയന്തി

ജൂലൈ 31 പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ളാസ്സുകളിലും പോസ്റ്റര്‍ പതിച്ചു .തെരഞ്ഞെടുത്ത ഹിന്ദി ക്ളബ്ബ് അംഗങ്ങള്‍ എല്ലാ ക്ളാസ്സുകളിലും പ്രേംചന്ദ് അനുസ്മരണം നടത്തി .

സഹായധനം

ചികിത്സയില്‍ കഴിയുന്ന സഹപാഠിക്കായി റെഡ്ക്രോസ് യൂണിറ്റിന്റെ സഹായധനം സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി.

ചാന്ദ്രദിനം

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി യു.പി ,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി . ക്ലാസ്സ് അടിസ്ഥാനത്തില്‍ ചാന്ദ്രദിനപ്പതിപ്പ് മത്സരം നടത്തി  .

ലോക ജനസംഖ്യാദിനം

 ലോക ജനസംഖ്യാദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തില്‍ കാര്‍ട്ടൂണ്‍ ,ക്വിസ്  തുടങ്ങിയ മത്സരങ്ങള്‍ നടത്തി.'ജനസംഖ്യാ വര്‍ദ്ധനവ് :സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഹൈസ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം നടത്തി. C Dപ്രദര്‍ശനം ,ചാര്‍ട്ട് -പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

വായനാവാരം

19/6/2014 മുതല്‍ 25/6/2014 വരെ വായനാവാരം സമുചിതമായി ആഘോഷിച്ചു . പീ.എന്‍.പണിക്കര്‍ അനുസ്മരണം ,വായനാ മത്സരം,കഥ -കവിത - ഉപന്യാസ രചനാ മത്സരങ്ങള്‍ ,വായനാക്കുറിപ്പ് മത്സരം തുടങ്ങിയ പരിരാടികള്‍ നടത്തി.