കെട്ടിടോദ്ഘാടനം

എന്‍ഡോസള്‍ഫാന്‍ പാക്കേജ്  നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടം ആഗസ്റ്റ് 15 ന് രാവിലെ 11
മണിക്ക്  കാസറഗോഡ്  എം പി ശ്രീ .പി .കരുണാകരന്‍ ഉദ്ഘാടനം ചെയ്യും . ചടങ്ങില്‍ ഉദുമ എം എല്‍ എ
ശ്രീ കെ കുഞ്ഞിരാമന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ. പി ശ്യാമളാദേവി എന്നിവര്‍ സംബന്ധിക്കും .
ഇതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .ബി എം പ്രദീപ്
 സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു . സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി .ഭവാനി (മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജനറല്‍ ക​ണ്‍വീനര്‍ ശ്രീ .വി .ടി .കുഞ്ഞിരാമന്‍
 (പ്രിന്‍സിപ്പാള്‍ ,ജി വി എച് എസ് എസ് ഇരിയണ്ണി ),കണ്‍വീനര്‍മാര്‍ ശ്രീ .ചന്ദ്രന്‍ മുരിക്കോളി (ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ,  ജി വി എച് എസ് എസ് ഇരിയണ്ണി), ശ്രീ.കുഞ്ഞിക്കേളു നായര്‍
(ഹെഡ്മാസ്റ്റര്‍, ജി എല്‍ പി എസ് ഇരിയണ്ണി) .പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചു .

Comments

Popular posts from this blog

പൂന്തോട്ടം നിര്‍മ്മിച്ചു